മാനന്തവാടി: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മക്നയെ പിടികൂടാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി ദൗത്യ സംഘം. 11.45 ഓടെ മോഴയുടെ സിഗ്‌നല്‍ വനംവകുപ്പിന് കിട്ടി. കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുളളത്. റോഡില്‍ നിന്ന് 3.5 കിലോമീറ്റര്‍ ഉള്ളിലാണ് ഇത്. സിഗ്‌നല്‍ കിട്ടിയതോടെ ട്രാക്കിങ് വിദഗ്ദ്ധര്‍ കാടുകയറി.
ആനപ്പാറ വളവില്‍ വലിയ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വെറ്റിനറി ടീമും സ്ഥലത്ത് എത്തി. പടമല കുന്നുകളില്‍ നിന്ന് പുലര്‍ച്ചയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളില്‍ എത്തിയിരുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം തുടങ്ങിയതിനു പിന്നാലെ സിഗ്‌നല്‍ കൂടി ലഭിച്ചു. വൈല്‍ഡ് ലൈഫ് സിസിഎഫ് മുഹമ്മദ് ശബാബ്, നോര്‍ത്തേന്‍ സിസിഎഫ്, 5 ഡിഎഫ്ഒമാര്‍ വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് മോഴപിടുത്തത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നത്.
Post Your Comments