Latest NewsKeralaNews

ഓണച്ചെലവിന് ഏലം കർഷകരിൽ നിന്നും നിർബന്ധിത പണപ്പിരുവ്: രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കട്ടപ്പന : ഇടുക്കിയിലെ ഏലം കർഷകരിൽ നിന്നും നിർബന്ധിത പണപ്പിരുവ് നടത്തിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കുമളി പുളിയൻമല സെക്‌ഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ചെറിയാൻ വി.ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എ.രാജു എന്നിവരെയാണ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട് സസ്‌പെൻഡ് ചെയ്തത്. പൊലീസ് സ്പെ‍ഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി.

Read Also  :  ഇന്ത്യക്കെതിരെ താലിബാനെ ആയുധമാക്കാൻ ശ്രമം: ചൈനീസ് ബന്ധം തുറന്നു സമ്മതിച്ച്‌ താലിബാന്‍ വക്താവ്

ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ, നെടുങ്കണ്ടം, കല്ലാർ, കുമളി, പുളിയൻമല, വണ്ടൻമേട്, കമ്പംമെട്ട് മേഖലകളിലെ ഏലം കർഷകരിൽ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയത്. മഫ്തിയിൽ ടാക്സി വാഹനങ്ങളിലെത്തിയാണ് പിരിവ് നടത്തിയത്. തോട്ടത്തിന്റെ വലുപ്പമനുസരിച്ച് 2,000 മുതൽ 10,000 രൂപ വരെയാണ് പിരിച്ചിരുന്നതെന്ന് കർഷകർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button