തിരുവനന്തപുരം : മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശേഷം ആശുപത്രി വിട്ട വാവ സുരേഷിന് പിന്തുണയുമായി മന്ത്രി വി എൻ വാസവൻ. പാമ്പിനെ പിടികൂടാൻ വാവയെ വിളിക്കരുതെന്ന് പറയാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വാവ സുരേഷിനോട് കുശുമ്പാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാൽ അവർ സമയത്ത് വരാറുണ്ടോ എന്നും മന്ത്രി ചോദിച്ചു. നന്മ ചെയ്യുന്നത് ആരും തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. വാവ സുരേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ചൈനയെ പ്രതിരോധിക്കാൻ യുഎസ് നീക്കം : തായ്‌വാനു നൽകുക 100 മില്യൺ ഡോളറിന്റെ കരാർ
കുടുംബത്തിന്റെ ആഗ്രഹം അനുസരിച്ച് വീട് പണിത് നൽകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ വീടിന്‍റെ അവസ്ഥ ദയനീയമാണ്. സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ ചാരിറ്റബിൾ സൊസൈറ്റിയാണ് വാവ സുരേഷിന് വീട് വെച്ച് നല്‍കുക. ഇതിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും നാളെ എഞ്ചിനീയർ എത്തുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments