KeralaNattuvarthaLatest NewsNews

വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ സഹായ മനോഭാവത്തോടെ സൗഹൃദപരമായി ജനങ്ങളോട് ഇടപെടണം: മന്ത്രി എ.കെ. ശശീന്ദ്രന്‍

കോട്ടയം: വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ സഹായ മനോഭാവത്തോടെ സൗഹൃദപരമായി ജനങ്ങളോട് ഇടപെടണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്‌ട്രേറ്റില്‍ കൂടിയ യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന മണ്ഡലങ്ങളിലെ എം.എല്‍.എ.മാരുടെയും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായിരുന്നു യോഗത്തിൽ പങ്കെടുത്തിരുന്നത്.

Also Read:ഐപിഎൽ: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് ആറ് വിക്കറ്റ് ജയം

‘വനാതിര്‍ത്തികളോടു ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷണം തീര്‍ക്കാന്‍ സ്ഥാപിക്കുന്ന വേലികളും(ഫെന്‍സിങ്) മറ്റും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാലിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുകയാണെ’ന്ന് മന്ത്രി പറഞ്ഞു.

‘വനാതിര്‍ത്തികളില്‍ ജനങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിക്കുന്ന വേലികള്‍ മൃഗങ്ങള്‍ തകര്‍ത്തുകളയുന്നതു പതിവാണ്. ഇവ സംരക്ഷിക്കാനും പരിപാലിക്കാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയും. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക പദ്ധതി ഉള്‍പ്പെടുത്തല്‍, തൊഴിലുറപ്പുപദ്ധതിയിലൂടെ ഇവ നടപ്പാക്കല്‍ എന്നീ സാധ്യതകള്‍ ആരായുകയാണെ’ന്നും മന്ത്രി പറഞ്ഞു.

‘തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ച്‌ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട ജനവാസ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ഉചിതമായ നടപടി സ്വീകരിക്കുന്നതിനാണ് ജില്ലകളില്‍ യോഗം ചേരുന്നതെന്നും സെപ്റ്റംബര്‍ 30നകം എല്ലാ ജില്ലകളിലും യോഗം പൂര്‍ത്തീകരിക്കു’മെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button