KeralaLatest NewsNews

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാടിനോട് കൂറില്ല,നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണ്

. വിവാദ പരാമര്‍ശവുമായി എം.എം മണി

ഇടുക്കി: നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് ആക്ഷേപിച്ച് എം.എം മണി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാടിനോട് കൂറില്ലെന്നും നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണെന്നും അതിര്‍ത്തിയിലെ തമിഴ്‌നാടിന്റെ കടന്നു കയറ്റം തടയാന്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു. ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയില്‍ ആണ് പരാമര്‍ശം.

Read Also: കാമുകിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍

കാശു കിട്ടുന്നിടത്തു നിന്നും വാങ്ങാന്‍ മാത്രം ആണ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമെന്നും കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തമിഴ്നാട് ഉദ്യോഗസ്ഥരെ കണ്ടു പഠിക്കണം. അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റണമെന്നും എം എം മണി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button