തിരുവനന്തപുരം: സൈനികാവശ്യത്തിനെന്നുപറഞ്ഞ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈനില്‍ പണം തട്ടാന്‍ ശ്രമം. ഹോട്ടലില്‍ ഫോണില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ബില്‍ തുക അക്കൗണ്ടിലിട്ട് തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഫോണ്‍ വന്നത് അസമില്‍നിന്നാണെന്ന് കണ്ടെത്തി.
Read Also: കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയെ മർദിച്ച സംഭവം : അഞ്ചുപേര്‍ അറസ്റ്റിൽ
തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ ഹോട്ടലില്‍ ഫോണില്‍ വിളിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. സൈനികർക്കുവേണ്ടിയെന്നും പറഞ്ഞ് ഭക്ഷണം ഓർഡർ ചെയ്തു. തുടർന്ന് പണം അക്കൗണ്ടിലിട്ട് നല്‍കാമെന്ന് പറയുകയും സൈന്യവുമായി ബന്ധമുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു കാര്‍ഡിൻറ്റെ ചിത്രം വാട്ട്‌സപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു. തിരികെ ഹോട്ടല്‍ മാനേജരോട് ഹോട്ടലിന്റ്റെ എ.ടി.എം. കാര്‍ഡിന്റ്റെ ചിത്രം അയക്കാന്‍ ആവശ്യപ്പെട്ടു.
Read Also: സുജയുടെ മൃതദേഹത്തിൽ പാവാട മാത്രം; നെയ്യാറിലെ മരണത്തിനു പിന്നിൽ
എന്നാല്‍, സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ പണമില്ലാത്ത അക്കൗണ്ടിൻറ്റെ എ.ടി.എം. കാര്‍ഡ് ചിത്രങ്ങളാണ് അയച്ചു കൊടുത്തത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ താമസിയാതെ ഹോട്ടല്‍ മാനേജരെ വിളിക്കുകയും പണമയക്കാന്‍ മറ്റൊരു അക്കൗണ്ട് നമ്പര്‍ ചോദിക്കുകയുമായിരുന്നു. തട്ടിപ്പ് മനസിലായ ഹോട്ടല്‍ മാനേജര്‍ അക്കൗണ്ട് നമ്പര്‍ നൽകാതെ പകരം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. സൈബര്‍ സെൽ പരിശോധനയിൽ ഫോണ്‍ വന്നത് അസമില്‍നിന്നാണെന്ന് തെളിഞ്ഞു.
Read Also: റിപ്പബ്ലിക് ദിനത്തിലെ അക്രമം : 550 ഓളം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റെർ
സമാന രീതിയില്‍ ശ്രീകാര്യത്തെ ഹോട്ടലിലും തട്ടിപ്പു നടത്താന്‍ ശ്രമിച്ചിരുന്നു. ഇതരസംസ്ഥാനത്തു നടക്കുന്ന കുറ്റകൃത്യമായതിനാല്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇരുസംഭവങ്ങളിലും പണം നഷ്ടപ്പെട്ടില്ലെങ്കിലും തയ്യാറാക്കിയ ഭക്ഷണത്തിൻറ്റെ ആയിരക്കണക്കിന് രൂപയുടെ നഷ്ടം വ്യാപാരികള്‍ക്കുണ്ടായി.
Post Your Comments