തിരുവനന്തപുരം: നെടുമങ്ങാട് കരകുളം സ്വദേശി സുജ നെയ്യാറില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നുട്ടുകാര്‍. ചൊവ്വാഴ്ച വൈകിട്ട് നെയ്യാറിലെ പ്രാമ്മൂട് കടവിന് സമീപമാണ് സുജയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ പാവാട മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് മരണത്തിലെ ദുരൂഹത ഉയർത്തി നാട്ടുകാർ രംഗത്ത് എത്തിയത്.
നെടുമങ്ങാടിനടുത്ത് കരകുളത്ത് ഭാര്‍ത്താവിനും പന്ത്രണ്ട് വയസുള്ള മകനുമൊപ്പം താമസിക്കുന്ന സുജ നെയ്യാറ്റിന്‍കരയ്ക്ക് സമീപം എങ്ങനെയെത്തിയെന്ന സംശയമാണ് ഇതിൽ പ്രധാന ചോദ്യം.
read also:റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം; തല ട്രാക്കിലേക്ക് വെച്ച നിലയില്‍
ഭര്‍ത്താവും കുട്ടികളുമുള്ള സുജ, ആറാലമ്മൂട് താമസിക്കുന്ന ഉണ്ണികൃഷ്ണനെന്നയാളുമായി അടുപ്പത്തിലായിരുന്നു. അയാളോടൊപ്പമാണ് മൃതദേഹം കണ്ട കടവിന് സമീപത്തെ വാടകവീട്ടിലെത്തിയത്. ഇതിന് ശേഷം കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങിപ്പോയതെന്നാണ് പോലീസിന്റെ നിഗമനം. ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ ദുരൂഹത അവസാനിക്കു.
Post Your Comments