കൊച്ചി : കാക്കനാട് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി വ്യവസായി. 96 ലക്ഷം രൂപ വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തു. സംഭവത്തില്‍ രണ്ട് ഡല്‍ഹി സ്വദേശികളെ തൃക്കാക്കര പോലീസ് പിടികൂടി.
ഡല്‍ഹി മീററ്റ് സ്വദേശി മുഹമ്മദ് ഹസീന്‍, ഈസ്റ്റ് ജോഹരിപൂര്‍ സ്വദേശി മുറാറിലാല്‍ എന്നിവരാണ് പിടിയിലായത്. കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ എം ഡിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാര്‍ 96 ലക്ഷം രൂപ ആവശ്യപ്പെട്ടത്.
പ്രൊജക്ട് തുടങ്ങാനാണെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് മാനേജര്‍ പണം അയച്ചതിന് ശേഷമാണ് തട്ടിപ്പ് മനസ്സിലായത്.
Post Your Comments