കടുത്തുരുത്തി : ഷെയര്‍ ട്രേഡില്‍ 850 ശതമാനം ചെയ്ത് വൈദികനില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയതായി പരാതി. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാര്‍ഥനാലയത്തില്‍ അസി. ഡയറക്ടറായ ഫാ.ദിനേശ് കുര്യനാണ് ഒന്നരക്കോടി രൂപ നഷ്ടമായത്.
ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ് കമ്പനികളുമായി ബന്ധപ്പെട്ട് ഇദ്ദേഹം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ആ കമ്പനിയുടെ ഭാഗമായുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വൈദികനെ ചേര്‍ത്തു. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിലൂടെ 850 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് മറ്റൊരു സംഘം വൈദികനെ ബന്ധപ്പെട്ടു.
പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരുന്നു ഇടപാട് എന്നതിനാല്‍ വൈദികന് സംശയം തോന്നിയില്ലെന്നും പോലിസ് പറഞ്ഞു.
Post Your Comments