ന്യൂഡെല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ വെളിച്ചത്തില്‍ ട്വിറ്റര്‍ ബുധനാഴ്ച 550 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു. കൃത്രിമത്വം കാട്ടുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത അക്കൗണ്ട് ഉടമകള്‍ക്കെതിര ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.
Read Also : ട്രാക്ടർ മറിഞ്ഞു മരിച്ചത് കർഷകനല്ല ; യുവാവ് ഇന്ത്യയിലെത്തിയത് വിവാഹ പാർട്ടി നടത്താൻ
‘തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള നിയമങ്ങളെ ലംഘിച്ചുള്ള ചില പദങ്ങളെ തടഞ്ഞുകൊണ്ട്, ഓണ്‍ലൈന് പുറത്ത് ദോഷകരമായേക്കാവുന്ന അക്രമം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് ട്വിറ്ററിലെ ആശയ വിനിമയങ്ങളെ സംരക്ഷിക്കാന്‍ വളരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.’- വക്താവ് പറഞ്ഞു.
സാങ്കേതികവിദ്യയുടെ സഹായത്തോടെയും അല്ലാതെയും നടത്തിയ പരിശോധനയില്‍ ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിച്ചതിന് നൂറുകണക്കിന് അക്കൗണ്ടുകള്‍ക്കെതിരെയും ട്വീറ്റുകള്‍ക്കെതിരെ നടപടിയെടുത്തു. അനാവശ്യമായും നിയവിരുദ്ധമായും ഉപയോഗിച്ചതിന് 550-ലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും വക്താവ് അറിയിച്ചു. നയം വിട്ടുള്ള ട്വീറ്റുകള്‍ക്ക് ചാപ്പ കുത്തിയെന്നും ട്വീറ്റര്‍ അറിയിച്ചു.
Post Your Comments