കൊച്ചി: താന്‍ തന്നെ ജയിക്കും, സീറ്റിനായി അതീവ ഗുരുതരാവസ്ഥയിലാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ഇബ്രാഹിംകുഞ്ഞ്. പാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് മന്ത്രി പ്രതികരിച്ചത്.
Read Also : രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍
മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. പാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ മത്സരിക്കും. കേസിന്റെ പശ്ചാത്തലത്തില്‍ കളമശേരിയില്‍ പാര്‍ട്ടി മത്സരിച്ചാല്‍ തിരിച്ചടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരിക്കലും തോല്‍ക്കില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. നേരത്തെയും മത്സരങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴൊന്നും തോറ്റിട്ടില്ല. മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയും മുന്നണിയുമാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഉറപ്പായും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ചെയ്തത് തെറ്റാണ് എന്ന് തോന്നിയിരുന്നുവെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേനെ. എന്നാല്‍ അത് ഉണ്ടായില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു
Post Your Comments