തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍,
സംസ്ഥാനം അതീവഗുരുതരാവസ്ഥയിലേക്കെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. കോവിഡുമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രേക്ക് ദ ചെയിന്‍ അനുവര്‍ത്തിക്കുന്ന കാര്യത്തില്‍ ഒരു അലംഭാവം ജനങ്ങളില്‍ ഉണ്ടാകുന്നതായി കാണുന്നു. സ്‌കൂളുകള്‍, കോളേജുകള്‍, സിനിമാശാലകള്‍, മാളുകള്‍, ബാറുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ അയവ് വന്നതായി കാണുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കും.
Read Also : കേരളത്തില്‍ കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെ , സ്ഥിതി അതീവഗുരുതരം
50% മാത്രം സെന്‍സിറ്റീവ് ആയ ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കി കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാല്‍ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂ എന്ന് ഐഎംഎ ചൂണ്ടികാണിക്കുന്നു. അനാവശ്യ സഞ്ചാരങ്ങള്‍, ആഘോഷങ്ങള്‍ക്കായി കൂട്ടുകൂടല്‍ എന്നിവയില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്നും ഐഎംഎ വ്യക്തമാക്കി
Post Your Comments