കേരളാ പോലീസിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച ജസ്‌ന കേസിൽ ദുരൂഹത നിലനിൽക്കുമ്പോൾ ചുരുളഴിയാത്ത മതപരിവർത്തന ശൃംഖലയായി ‘ലൗ ജിഹാദ്’. ഒരു കുടുംബം തങ്ങളുടെ ഇരുപത്തിരണ്ട് വയസ്സു കാരിയായ മകളെ പറ്റി യാതൊന്നും അറിയാതെ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുന്നു. അവരുടെ അവസ്ഥ ശരിക്കും മനസ്സിലാക്കി കൊണ്ടാണോ നമ്മുടെ ഭരണാധികാരികള്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നത് എന്നത് വളരെ സംശയാസ്പദമാണ്.
കോളേജ് വിദ്യാര്‍ഥിനിയായ ജസ്‌ന കേരളത്തിനു പുറത്തുള്ള ഒരു മതപഠന കേന്ദ്രത്തിലാണ് എന്നും മാധ്യമങ്ങളിലൂടെ ഊഹോപോഹങ്ങള്‍ പരന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പുറത്തു വിടുമ്പോള്‍ മാത്രമേ അതിന്റെയും നിജസ്ഥിതി അറിയാന്‍ കഴിയൂ. ഈ കേസിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത് ഭരണപക്ഷത്തിന് അസ്വാരസ്യം ഉണ്ടാക്കുമെന്നും, അതുകാരണം ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് കാര്യങ്ങളില്‍ വ്യക്തത വരാത്തത് എന്നും മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
Read Also: പ്രമുഖരെ രംഗത്തിറക്കി ബിജെപി; മാറ്റത്തിനൊരുങ്ങി തിരുവനന്തപുരം
കേരള സമൂഹം ഇന്ന് ആശങ്കപ്പെടുന്നത് ഇത്തരം ഒരു സ്ഥിതിവിശേഷം സ്വന്തം കുടുംബത്തില്‍ ഉണ്ടായാല്‍ ആരുണ്ട് സഹായിക്കാന്‍ എന്നതാണ്. സ്വര്‍ണ്ണക്കടത്ത്, ഹവാല, കള്ളപ്പണം, മയക്കു മരുന്നു വിതരണം, ഭീകരവാദ റിക്രൂട്ട്‌മെന്റ് തുടങ്ങി എല്ലാത്തരം സാമൂഹ്യവിരുദ്ധ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന ശക്തികളുടെ പറുദീസയാണ് ഇന്നത്തെ കേരളം. ആറേഴു മാസം മുമ്പ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഒരു യുവതി ഗോവയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ മയക്കു മരുന്ന് ഗ്യാങ്ങുകളുടെ ബന്ധം റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു.
മദ്യത്തിനോ, മയക്കു മരുന്നിനോ, വിഷാദ രോഗത്തിനോ ഒക്കെ അടിപ്പെട്ടു പോകുന്നവരെ ചികില്‍സിക്കാന്‍ നമ്മുടെ നാട്ടില്‍ ധാരാളം കൗണ്‍സലിങ് സെന്ററുകള്‍ ഉണ്ട്. എന്നാല്‍ സാധാരണ രീതിയില്‍ ബോദ്ധ്യപ്പെടുത്തി നേര്‍വഴിക്ക് നയിക്കാന്‍ പ്രയാസമുള്ളവയാണ് മതത്തില്‍ കൂടി കടന്നു വരുന്ന ബ്രെയിന്‍ വാഷിങ്. കാരണം ഒരിയ്ക്കലും പരീക്ഷിച്ച് സ്വയം ബോദ്ധ്യപ്പെടാന്‍ കഴിയാത്ത കാര്യങ്ങളാണ് മിക്കപ്പോഴും അതിലൂടെ ഒരു മതവിശ്വാസിയുടെ തലച്ചോറില്‍ കയറിക്കൂടുന്നത്. മരണം വരെ അതൊക്കെ സത്യമാണെന്ന് വിശ്വസിച്ച് ആ വ്യക്തി മുന്നോട്ട് പോയിക്കൊണ്ടിരിക്കും. യുക്തിയും ബുദ്ധിയും ഉപയോഗിച്ചുള്ള ശരിയായ വിലയിരുത്തലില്‍ കൂടി മാത്രമേ തലച്ചോറിനെ ബാധിയ്ക്കുന്ന ഈ ഇരുട്ടില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയൂ. അക്കാര്യത്തില്‍ അവരെ സഹായിക്കാന്‍ പരിശീലനം കിട്ടിയവരും പഠിച്ചവരുമായ മാര്‍ഗ്ഗദര്‍ശികളുടെ ആവശ്യമുണ്ട്. നമ്മുടെ സര്‍ക്കാരുകളോ സമൂഹമോ ഇത്തരമൊരു വിപത്തിനെ കുറിച്ച് ഇതുവരെ ഗൌരവപൂര്‍വ്വം ചിന്തിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ രംഗത്ത് നൈപുണ്യമുള്ള സ്ഥാപനങ്ങളും നമ്മുടെ നാട്ടില്‍ അധികം ഇല്ല.
Post Your Comments