CricketIndiaNewsSports

സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം ആർക്കും അത്ര രസിച്ചിട്ടില്ല?

സഞ്ജുവിനെയല്ല രാജസ്ഥാന്റെ ക്യാപ്റ്റന്‍ ആക്കേണ്ടിയിരുന്നത്’; വിയോജിച്ച് ഗൗതം ഗംഭീര്‍

അടുത്ത ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക മലയാളി താരം സഞ്ജു സാംസണാണ്. കഴിഞ്ഞ തവണ രജസ്ഥാനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയതോടെയാണ് സഞ്ജുവിലേക്ക് ക്യാപ്റ്റന്‍ സ്ഥാനം വന്നത്. എന്നാല്‍ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം നൽകിയത് പലർക്കും ഇഷ്ടപെട്ടിട്ടില്ലെന്ന് വേണം കരുതാൻ. അതിനുദാഹരണമാണ് പലരും പരസ്യവിയോജിപ്പ് രേഖപ്പെടുത്തുന്നത്.

Also Read: ‘നിരപരാധിത്വം തെളിയിക്കാന്‍ എന്തിനും തയ്യാര്‍’; സുപ്രീം കോടതിയോട് കാപ്പന്‍

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും ഇക്കൂട്ടത്തിൽ ഉൾപ്പെടും‍. സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് നേരത്തെയായി പോയെന്നാണ് ഗംഭീര്‍ പറയുന്നത്. ‘സഞ്ജുവിനെ നായക സ്ഥാനം ഏല്‍പ്പിച്ചത് അല്‍പ്പം നേരത്തെയായിപ്പോയി. ക്യാപ്റ്റനാകുമ്പോള്‍ നേരിടേണ്ടി വരുന്ന ഉത്തരവാദിത്വം സഞ്ജുവിന്റെ സ്വാഭാവിക മികവിനെ ബാധിച്ചേക്കാം. താനായിരുന്നുവെങ്കിൽ ഒരു വർഷം കൂടി കാത്തിരുന്ന ശേഷമേ ക്യാപ്റ്റൻ സ്ഥാനം സഞ്ജുവിന് നൽകുമായിരുന്നുള്ളൂ’.

സഞ്ജുവിനെ ക്യാപ്റ്റനാക്കിയ തീരുമാനം രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഗംഭീറിന്റെ നിരീക്ഷണം. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനുള്ള പുതിയ ഉത്തരവാദിത്വം ബഹുമതിയായാണ് കാണുന്നതെന്നാണ് സഞ്ജു പ്രതികരിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനൊപ്പമുള്ള പുതിയ വെല്ലുവിളികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button