മഞ്ചേരി: 19കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ശേഷം അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി രംഗത്ത് എത്തിയിരിക്കുന്നു. ഓമശ്ശേരി കല്ലറക്കല്‍ പറമ്ബില്‍ ഷിബിനെയാണ് (22) ജില്ല എസ്.സി, എസ്.ടി കോടതി ജഡ്ജി ഷിജിമോള്‍ കുരുവിള ശിക്ഷിച്ചത്. ഒരുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. കൂടാതെ പിഴയില്‍ 7500 രൂപ പെണ്‍കുട്ടിക്ക് നല്‍കണം. കോഴിക്കോട് സ്വദേശിനിയായ യുവതിയെ വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവാവിനെതിരെയുള്ള കേസ്..
Post Your Comments