കുട്ടനാട്; മണലാടി മഠത്തിൽപറമ്പ് കോളനിയിലേക്കുള്ള വഴി നിർമാണവുമായി ബന്ധപ്പെട്ടു പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായിരിക്കുന്നു. മണലാടി മഠത്തിൽപറമ്പ് ലക്ഷംവീട് കോളനിയിൽ മനോജിനെ (മമ്പള്ളി–45) യാണ് രാമങ്കരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ 13 പേർ അറസ്റ്റിലായിരിക്കുന്നു. 27 പേർ ഒളിവിലാണ്. സംഭവത്തിൽ 14 സ്ത്രീകൾ ഉൾപ്പടെ 40 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിൽ റിമാൻഡിലായിരുന്ന മരം വെട്ടു തൊഴിലാളി രാജനും മണലാടി സ്വദേശി സോജൻ സാലസിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ളവർ ഇപ്പോഴും റിമാൻഡിലാണ്.
Post Your Comments