KeralaLatest NewsNews

‘തട്ടിപ്പ് കേസിൽ എനിക്ക് പങ്കില്ല’; പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാവ്; വെളിപ്പെടുത്തലുമായി സരിത എസ് നായര്‍

ഇത്ര നാളായിട്ടും സരിതക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് ഉന്നത ഇടപെടലിന്റെ ഭാഗമായാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സരിത എസ് നായര്‍. തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാവാണെന്നും സരിത പറഞ്ഞു. മീഡിയ വണ്ണിനോടാണ് സരിതയുടെ പ്രതികരണം. ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പ്രതിയാണ് സരിത എസ് നായര്‍. ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സരിത ഇപ്പോള്‍ പറയുന്നത്.

Read Also: സാരിയുടുത്ത്, മുല്ലപ്പൂ ചൂടി അനാശാസ്യ പ്രവര്‍ത്തകരായി രാത്രിയെത്തും; പിന്നെ സംഭവിക്കുന്നത്

എന്നാൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിട്ടുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണ്. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിനെ തിരിച്ചറിഞ്ഞു. ഇത് പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും സരിത പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടനില നിന്നിട്ടുണ്ടാകാം. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കുമോ പങ്കില്ല. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സരിത പറഞ്ഞു. ഇത്ര നാളായിട്ടും സരിതക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് ഉന്നത ഇടപെടലിന്റെ ഭാഗമായാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button