ലഖ്നൗ: യുപിയിലെ മഹോബയില്‍ കൂട്ടബലാത്സംഗം ചെയ്ത് 16കാരിയെ കൊലപ്പെടുത്തിയതായി പരാതി നൽകിയിരിക്കുന്നു. മൂന്ന് പേര് കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച പെണ്‍കുട്ടി. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടി തിരിച്ചുവന്നില്ല. പിറ്റേദിവസം മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയിലാണ് കണ്ടെത്തുകയുണ്ടായത്. സംഭവത്തില്‍ കുറ്റാരോപിതര്‍ അറസ്റ്റിലായിരിക്കുകയാണ്.
പെണ്‍കുട്ടിയെ പ്രദേശത്തെ ചിലര്‍ ശല്യപ്പെടുത്തിയെന്നും ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചു. ഭൂര, തരുണ്‍, ഭൂപേന്ദ്ര എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
Post Your Comments