കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് സെന്തിൽ രാജാമണി, ഹരീഷ് പേരടി, അലൻസിയർ, ആഞ്ജലീന തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ‘ഉടുമ്പ്’ എന്ന ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം 4 മണിക്ക് പുറത്തിറങ്ങും. മലയാളത്തിലെ പ്രിയതാരങ്ങളായ പൃഥിരാജ്, ഉണ്ണിമുകുന്ദൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറങ്ങുക. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടൈന്മെന്റ്സ് ആണ് വീഡിയോ പുറത്തിറക്കുന്നത്.
Also Read: ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ
ഡാര്‍ക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് യുവനടൻ ദുൽഖർ സൽമാൻ ആയിരുന്നു. ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത് മുതൽ പ്രതീക്ഷയിലാണ് ആരാധകർ. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിൽ നായികയാവുന്നത്.
24 മോഷൻ ഫിലിംസ് & കെടി മൂവി ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിങ് വിടി ശ്രീജിത്ത്, മേക് അപ്പ് പ്രദീപ് രംഗൻ, സംഘട്ടനം ബ്രൂസിലി രാജേഷ്.
Also Read: 13കാരിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് ഉടുമ്പ്. രവിചന്ദ്രൻ ഛായാഗ്രഹണവും സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ലൈൻ പ്രൊഡ്യൂസർ.
വി.ടി ശ്രീജിത്ത് എഡിറ്റിംഗും ബ്രൂസ്‌ലീ രാജേഷ്, ശക്തി ശരവണൻ എന്നിവർ സംഘട്ടനവും പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ കൊറിയോഗ്രഫിയും കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പലും നിർവഹിക്കുന്നു.
Post Your Comments