സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രം ‘ഉടുമ്പിന്റെ’ ആദ്യ ടീസർ പുറത്ത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സിനിമയുടെ ടീസർ തയ്യാറാക്കിയിരിക്കുന്നത്.
സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍, എയ്ഞ്ചലീന ലെയ്സെന്‍ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ ടീസർ, ഇന്ന് വൈകീട്ട് പ്രഥ്വിരാജ് സുകുമാരനും, ഉണ്ണി മുകുന്ദനും ചേർന്ന് താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന ഉടുമ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Also Read: വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്ത 51 പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങൾ,ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
ഒരു പക്കാ ഡാർക്ക് ത്രില്ലർ ചിത്രമാണ് ഉടുമ്പ്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നതും അതാണ്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഉടുമ്പിന്റെ ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരികയാണ്.
കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ്, ശക്തി ശരവണൻ എന്നിവർ ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.
കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഫെബ്രുവരിയോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.കോവിഡ് മഹാമാരിക്ക് ശേഷം തുറന്ന തിയേറ്ററുകളെ സജീവമാക്കാൻ ‘ഉടുമ്പ് ‘ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
Post Your Comments