ഭോപാൽ: അഞ്ചുദിവസത്തിനിടെ 13 വയസുകാരിയായ പെൺകുട്ടിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി ഒമ്പതംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരിക്കുന്നു. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് നാടിനെ നടുക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ജനുവരി നാലിനാണ് പെൺകുട്ടിയെ പരിചയത്തിലുള്ള യുവാവ് തട്ടികൊണ്ടുപോകുന്നത്. തുടർന്ന് രണ്ടുദിവസത്തോളം തടവിൽ വച്ച് പെൺകുട്ടിയെ യുവാവും സുഹൃത്തുക്കളായ ആറുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു ഉണ്ടായത്. ജനുവരി അഞ്ചിന് പെൺകുട്ടിയെ വിട്ടയച്ച സംഘം സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഭയം കാരണം പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. ആറുദിവസത്തിന് ശേഷം ജനുവരി 11ന് വീണ്ടും ആദ്യസംഘത്തിലുണ്ടായിരുന്ന ഒരാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു ഉണ്ടായത്.
തുടർന്ന് കാട്ടിനുള്ളിലും വഴിയോരത്തെ ഒരു ഭക്ഷണശാലയിലും വെച്ച് യുവാവും മൂന്നു പേരും ചേർന്ന് ബലാത്സംഗം ചെയ്തു. ഇവിടെ നിന്നു രക്ഷപ്പെട്ട പെൺകുട്ടിയെ രണ്ടു ട്രക്ക് ഡ്രൈവർമാരും ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു.
അവരിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി വെള്ളിയാഴ്ച വെളുപ്പിന് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ആറു പ്രതികളെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്തതായും മറ്റു പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Post Your Comments