ലഖ്‌നൗ: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ ഉത്തർ പ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലം2019ല്‍ സ്മൃതി ഇറാനിയിലൂടെ പിടിച്ച ബിജെപിയുടെ അടുത്ത ലക്ഷ്യം സോണിയാഗാന്ധിയുടെ റായ് ബറേലിയാണ് എന്ന സൂചന നൽകി ബിജെപി നേതാക്കൾ.’പാര്‍ട്ടി 24 മണിക്കൂറും ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. അതല്ലാത്തെ ഒഴിവുസമയവിനോദമല്ല പാര്‍ട്ടിപ്രവര്‍ത്തനം. 2014ലും 2019ലും ഞങ്ങള്‍ ഇത് ചെയ്തിരുന്നു. 2019ല്‍ അമേഠി പിടിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ റായ് ബറേലി പിടിക്കാനാവും,’ ഉത്തര്‍പ്രദേശിലെ ബിജെപി വൈസ് പ്രസിഡന്‍റ് വിജയ് പതക്ക് പറയുന്നു.
Also related: കെഎസ്ആർടിസിക്ക് പിന്നാലെ പോലിസിലും വൻ അഴിമതി, റിപ്പോർട്ട് പുറത്ത്
സോണിയഗാന്ധിയെ വീഴ്ത്തുക എന്ന ലക്ഷ്യം വെച്ച് റായ്ബറേലിയെ ജനങ്ങള്‍ക്കിടയില്‍ ബിജെപി പ്രവര്‍ത്തനം പൂർവ്വാധികം ശക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.
ബിജെപി പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ റായ് ബറേലിയില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലാണ്. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയെയാണ് റായ് ബറേലിയുടെ ചുമതല ഏല്‍പിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെയും യോഗിയുടെയും നേട്ടങ്ങളാണ് ഇപ്പോള്‍ അവിടെ പ്രചാരണ വിഷയമാക്കുന്നത്.
Also related: താരൻ ആണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഈ ഹെയർപാക്കുകൾ ഒന്നും പരീക്ഷിച്ച് നോക്കൂ
യോഗി ആദിത്യനാഥ് 2017ല്‍ ഉത്തർപ്രദേശിൽ അധികാരത്തില്‍ വന്നശേഷമാണ് റായ് ബറേലി, അമേഠി മണ്ഡലങ്ങള്‍ പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ശക്തമാക്കിയത്. കൂടിയത്. ബൂത്ത് തലം വരെ ബിജെപിയ്ക്ക് ശക്തമായ സംഘടനാചട്ടക്കൂട് ഇപ്പോൾ മണ്ഡലത്തിലുണ്ട്. 2019ല്‍ റായ്ബറേലിയില്‍ വിജയിച്ചുവെങ്കിലും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലെ എല്ലാ മണ്ഡലങ്ങളും പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ഉറപ്പായും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപി വിജയിക്കും എന്ന് പാർട്ടിയുടെ റായ് ബറേലി പ്രസിഡന്റ് രാംദേവ് പാല്‍ പറയുന്നു.
Post Your Comments