KeralaLatest NewsNews

കെഎസ്ആർടിസിക്ക് പിന്നാലെ പോലിസിലും വൻ അഴിമതി, റിപ്പോർട്ട് പുറത്ത്

കെഎപി മൂന്നാം ദളം കമൻഡന്റ് ഡിജിപിക്കു നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശതകോടികളുടെ അഴിമതി പുറത്ത് വന്നതിന് പിന്നാലെ പോലീസ് ഡിപ്പാർട്ട്മെൻ്റിലും വൻ ക്രമക്കേട് എന്ന റിപ്പോർട്ട് പുറത്ത്. അടൂർ സബ്‌സിഡിയറി സെന്‍ട്രൽ പോലീസ് കാന്റീനിൽ വൻ അഴിമതി നടക്കുന്നതായി വ്യക്തമാക്കി കെഎപി മൂന്നാം ദളം കമൻഡന്റ് ഡിജിപിക്കു നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Also related:നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഇനി സഹിക്കാനാവില്ല : ശതാബ്ദി റോയിയെ പിടിച്ചു നിർത്താൻ തന്ത്രങ്ങളുമായി മമത സർക്കാർ

2018-19 വർഷത്തിൽ 42,29,956 രൂപയുടെ ചെലവാക്കാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങൾ വാങ്ങിക്കൂട്ടിയതായി ജയനാഥ് ജെ  ഐപിഎസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മേലധികാരികളിൽനിന്നുള്ള വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാങ്ങൽ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥ ഇത്തരത്തിലുള്ള നിർദേശങ്ങൾ വാക്കാൽ നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വാട്സാപ് വഴി ലഭിക്കുന്ന നിർദേശങ്ങൾ അനുസരിക്കേണ്ടെന്നു നിർദേശം നൽകി. കന്‍റീൻ സ്റ്റോക്കിൽ 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ല. 2018–19 കാലഘട്ടത്തിൽ  വാങ്ങിയ ഉൽപ്പന്നങ്ങളാണ് കാണാതായത്. കാൻറീനിൽ ജോലി ചെയ്യുന്നവർക്കാർക്കും പൊലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റില്ല.

Also related: അട്ടിമറി വിജയം നേടി ആന്ധ്ര, അപ്രതീക്ഷിത തോൽവിയിൽ കേരള കുതിപ്പിന് വിരാമം

പ്രതിവര്‍ഷം ശരാശരി 15.20 കോടി രൂപയുടെ വിൽപ്പന മാത്രം നടക്കുന്ന ചെറിയ കാൻ്റീനായ അടൂരിൽ ഇത്രയും വലിയ അഴിമതി നടന്നെങ്കില്‍ മറ്റുള്ള പോലീസ്  കാൻറീനുകളിൽ ഇതിനേക്കാൾ വലിയ വെട്ടിപ്പ് നടക്കുന്നു എന്ന സൂചനയിക്കോണോ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം. അടൂരിൽ അഴിമതി നടത്തുന്നതിന് വേണ്ടി പഴകിയ ഉൽപ്പന്നങ്ങൾ ഉദ്യോഗസ്ഥരുടെമേൽ അടിച്ചേൽപ്പിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും പഴകിയ ഈ ഉൽപ്പന്നങ്ങൾ കമ്പനിക്കു തിരിച്ചു നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Also related: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കാൻറീൻ ഗോഡൗൺ നിർമാണത്തിൽ വലിയ ക്രമക്കേടുകൾ നടന്നു. അഴിമതി നടന്ന വിവരം യഥാസമയത്ത് പോലീസ് ആസ്ഥാനത്ത് അറിയിച്ചെങ്കിലും അതിൽ ഒരുവിധത്തിലുമുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല കുറ്റക്കാരെ സഹായിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിൽ പുറത്തുള്ള ഏജൻസിയെകൊണ്ട് അഴിമതി അന്വേഷിക്കണമെന്നും പറയുന്നു.നേരത്തെ ഇടുക്കി ജില്ലയിലെ പോലീസ് കാന്റീൻ നടത്തിപ്പിനെക്കുറിച്ചും സമാനമായ ആരോപണം ഉയർന്നിരുന്നു. അപ്പോഴെല്ലാം നിശബ്ദരായിരുന്ന് അഴിമതിക്ക് ഒത്താശ ചെയ്യുകയാണ് പോലീസ് ആസ്ഥാനം എന്ന വിമർശനം ഡിജിപിക്ക് നേരെ ഉയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button