![](/wp-content/uploads/2021/01/murder-crime.jpg)
കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തുകയുണ്ടായി.
അയൂബ് ഫിഡ അലി അഗ എന്നയാളാണ് ദാരുണമായി മരിച്ചിരിക്കുന്നത്. ഇയാള്‍ നഗരത്തിലെ പ്രമുഖ ഹാര്‍ഡ് വെയര്‍ ഷോപ്പിന്റെ ഉടമയാണ്. വാതില്‍ പുറത്തുനിന്ന് പൂട്ടിയത് മരുമകളുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
മകള്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. സംഭവദിവസം പത്തുമണിയോടെ മകള്‍ ജോലിക്ക് പോയിരുന്നു. ഇയാളുടെ മരുമകളും തൊട്ടടുത്തെ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. അവര്‍ ഫ്‌ലാറ്റിലേക്ക് വന്നപ്പോള്‍ പുറത്തുനിന്നും വയോധികന്റെ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസില്‍ അറിയിക്കുകയായിരുന്നു. കൊലപാതകി സംഘം വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നതായും കുടുംബം ആരോപിക്കുകയുണ്ടായി.
കൊലനടത്തിയത് വളരെ ആസൂത്രിതമായാണെന്നും പരിചയക്കാരായവരാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments