COVID 19Latest NewsNewsInternational

കൊറോണ വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന വിദഗ്ദ്ധസംഘം വുഹാനിൽ

കൊറോണ വൈറസ് മനുഷ്യനിർമ്മിതമാണെന്നും വുഹാൻ ലാബിൽ നിന്നും ചോർന്നതാണെന്നുമാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന ആരോപണം

കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയച്ച പത്തംഗ വിദഗ്ദ്ധ സംഘം  ചൈനയിലെ വുഹാനിൽ പ്രവേശിച്ചു. വ്യാഴാഴ്ച്ചയാണ് വുഹാനിൽ പ്രവേശിക്കാനുള്ള അനുമതി ചൈനീസ് ഭരണകൂടം സംഘത്തിന് നൽകിയത്.രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടർന്ന സംബന്ധിച്ചുള്ള പഠനങ്ങൾ സംഘം ആരംച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുന്നതെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

Also related: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; എൽഡിഎഫിനെ തോൽപ്പിക്കാനുള്ള യുഡിഎഫിന്റെ പദ്ധതിയെക്കുറിച്ചു സന്തോഷ് പണ്ഡിറ്റ്

യുഎസ്, ഓസ്ട്രേലിയ, ജർമ്മനി, ജപ്പാൻ, ബ്രിട്ടൻ, റഷ്യ, നെതർലൻഡ്, ഖത്തർ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദഗ്ദ്ധരാണ് സംഘത്തിൽ ഉള്ളത്. രണ്ടാഴ്ചത്തെ ക്വാറൻീൻ കാലാവധിയും കോവിഡ് പരിശോധനകളും പൂർത്തീകരിച്ചതിനു ശേഷം മാത്രമാകും സംഘത്തിനു തുടർപ്രവർത്തനങ്ങൾക്കായി ചൈനീസ് ഭരണകൂടം അനുമതി നൽകുക. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.

Also related: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; എൽഡിഎഫിനെ തോൽപ്പിക്കാനുള്ള യുഡിഎഫിന്റെ പദ്ധതിയെക്കുറിച്ചു സന്തോഷ് പണ്ഡിറ്റ്

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യങ്ങൾ തള്ളുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനകള്‍ തടയുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചിരുന്ന ചൈന ഒടുവിൽ ലോകാരോഗ്യ സംഘടനയുടെ പത്തംഗ വിദഗ്ദ്ധ സംഘത്തിനു പച്ചക്കൊടി കാട്ടുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞൻ പീറ്റർ ബെൻ എംബാരെക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കഴിഞ്ഞ ജൂലൈയിൽ ചൈനയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ചൈനീസ് ഭരണകൂടത്തിന്റെ നിസഹകരണം മൂലം സുഗമമായി പ്രവർത്തിക്കാൻ‌ സാധിച്ചിരുന്നില്ല. കൊറോണ വൈറസ് മനുഷ്യനിർമ്മിതമാണെന്നും വുഹാൻ ലാബിൽ നിന്നും ചോർന്നതാണെന്നുമാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button