വുഹാൻ: നാല് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു . അടുത്ത മൂന്ന് ദിവസത്തേക്ക് ജനങ്ങൾ പുറത്തിറങ്ങരുതെന്നും താമസസ്ഥലത്ത് തന്നെ തുടരണമെന്നും പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.
read also: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന ഭീതി: കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി
ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാൻ, 1.20 കോടി ആളുകൾ പാര്‍ക്കുന്ന നഗരമാണ്. രണ്ട് ദിവസം മുൻപ് ഇവിടെ നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ചൈനയിൽ ആദ്യം കണ്ടെത്തിയ കൊവിഡ് കേസുകൾ വുഹാനിലായിരുന്നു. പിന്നീട്, വൈറസ് ലോകമാകെ വ്യാപിക്കുകയായിരുന്നു. കൊവിഡ് അതിന്റെ മൂന്നാം തരംഗത്തിലൂടെ കടന്നുപോകുകയാണ്. ഈ ഘട്ടത്തിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്കാജനകമാണ്.
Post Your Comments