Latest NewsKeralaNattuvarthaNewsIndiaWomenLife Style

‘ഇന്നലെ രാത്രി അയാൾ എന്നെ ചൂഷണം ചെയ്തു’; പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ അച്ഛനോട് പറഞ്ഞു, ദുരിതകാലം ഓർത്തെടുത്ത് യുവതി

പിതാവിന്റെ സുഹൃത്തിൽ നിന്നും ലൈംഗികചൂഷണം നേരിട്ടതായി യുവതി

കുട്ടികൾ ആയിരിക്കുമ്പോൾ പലരിൽ നിന്നായി ലൈംഗികചൂഷണത്തിനു വിധേയരായതായി നിരവധി സ്ത്രീകൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി തുറന്നു പറഞ്ഞിരുന്നു. ബാല്യകാലത്തിൽ നേരിടേണ്ടി വരുന്ന ഇത്തരം അനുഭവങ്ങൾ അവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതായി തീരുകയാണ്. അനുഭവങ്ങൾ അവരുടെ സന്തോഷങ്ങളെയും നല്ല ജീവിതത്തെയും തല്ലി തകർക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ ഒരു യുവതി തനിക്ക് ചെറുപ്പത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്. പോസ്റ്റിങ്ങനെ:

Also Read: ഐസക് നടത്തിയത് അസ്സല്‍ തള്ള്, കടം കയറി ജനത്തിന്‍റെ നടുവൊടി‍ഞ്ഞു; പി കെ കുഞ്ഞാലിക്കുട്ടി

9 വയസുള്ളപ്പോഴാണ് ഞാൻ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. പിതാവിന്റെ സഹപ്രവർത്തകനായിരുന്നു എന്നോട് മോശമായി പെരുമാറിയത്. അച്ഛന്റെ ഓഫീസിൽ വെച്ചായിരുന്നു അത്. ദാഹിക്കുന്നെന്ന് പറഞ്ഞപ്പോൾ അയാൾ മുകളിലത്തെ ക്യാബിനിലേക്ക് കൊണ്ടുപോയി, വെള്ളം തന്നു. ശേഷം എന്നോട് മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ എനിക്കൊന്നും തോന്നിയില്ല. എന്നാൽ അയാളുടെ കൈകൾ എന്റെ വസ്ത്രത്തിനുള്ളിലേക്ക് അരിച്ചിറങ്ങിയപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്കറിയാതെ വന്നു.

അത് തെറ്റാണോ ശരിയാണോ എന്നെനിക്കറിയില്ലായിരുന്നു. മോശം സ്പർശനത്തെ കുറിച്ചൊന്നും ആരും എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. അതിനു ശേഷം വീണ്ടുമൊരിക്കൽ അയാളെന്നെ ഇത്തരത്തിൽ സ്പർശിച്ചു. അച്ഛനും അമ്മയുമുണ്ടായിരുന്നു അന്ന്. അവർ കാറിൽ മുൻ സീറ്റിൽ ഇരിക്കുകയായിരുന്നു. അയാൾ എന്നോടൊപ്പം പിന്നിലും. ഷാളിന്റെ മറവിൽ അയാളെന്റെ ശരീരത്തിൽ മുഴുവൻ വിരലോടിച്ചു. ഞാൻ പ്രതികരിച്ചാലും എന്നെ ആയിരിക്കും കുറ്റപ്പെടുത്തുക, കാരണം അയാൾ അങ്ങനെ ചെയ്തതിനു തെളിവുകളൊന്നും ഇല്ലായിരുന്നു. പക്ഷേ, അതിനുശേഷം അയാളെ ഞാൻ കണ്ടിട്ടില്ല.

Also Read: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പിന്നോട്ടില്ല ; രാഹുല്‍ ഗാന്ധി

ഒരു വർഷത്തിനുശേഷം, ഞങ്ങൾക്ക് ഒരു പുതിയ ഡ്രൈവർ വന്നു. ഒരു ദിവസം ആരുമില്ലാതിരുന്നപ്പോൾ അയാളും കാറിൽ വെച്ച് എന്നോട് മോശമായി പെരുമാറി. ആദ്യത്തെ അനുഭവം കൊണ്ട് തന്നെ ഇത് മോശമാണെന്ന് ഞാൻ മനസിലാക്കിയിരുന്നു. പക്ഷേ പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അയാൾ നിർബന്ധിച്ച് എന്നെ പോൺ വീഡിയോകൾ കാണിച്ചു. അതിലുള്ളത് പോലെയെല്ലാം ചെയ്യാൻ എന്നെ നിർബന്ധിച്ചു. അയാൾ ഇത് തുടർന്നു കൊണ്ടേയിരുന്നു.

വീട്ടിൽ ആരുമില്ലാതിരുന്ന ഒരു ദിവസം അടുക്കളയിൽ വെച്ച് അയാളെന്നെ ലൈംഗികമായി പീഡിപ്പിച്ചു. ‘ഞാൻ നിന്നെ സ്നേഹിക്കുന്നതിനാലാണ് ഇത് ചെയ്യുന്നത്.’ എന്നായിരുന്നു അയാൾ പറഞ്ഞത്. ഈ ചൂഷണം അയാളുടെ വിവാഹം വരെ അയാൾ തുടർന്നു. ഞാനായിരുന്നു തെറ്റുകാരിയെന്ന് എന്നെ കൊണ്ട് സ്വയം തോന്നിപ്പിക്കാൻ അയാൾക്ക് സാധിച്ചിരുന്നു. ഒടുവിൽ ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞു. മാതാപിതാക്കളെ അറിയിക്കാൻ അവരാണ് നിർബന്ധിച്ചത്.

Also Read:ജനിതക മാറ്റം സംഭവിച്ച വൈറസ് അമേരിക്കയില്‍ വ്യാപിക്കുന്നു, നിയന്ത്രിക്കാനാകാതെ മരണവും

ഒടുവിൽ അയാളുടെ കൂടെയുള്ള ഒരു യാത്ര ഞാൻ നിരസിച്ചു. അയാളോടൊപ്പം കാറിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. എന്തുകൊണ്ടാണെന്ന് മാതാപിതാക്കൾ ചോദിച്ചു. ഒടുവിൽ ഞാൻ എല്ലാം പറഞ്ഞു. കഴിഞ്ഞ രാത്രി അയാളെന്നെ ബലാത്സംഗം ചെയ്തുവെന്ന് തുറന്നു പറഞ്ഞു. എന്റെ പിതാവിന്റെ മുഖം എനിക്ക് മറക്കാനാകില്ല. അവർ തകർന്ന് പോയിരുന്നു. മനസിലെ ഭാരം കുറഞ്ഞത് പോലെ എനിക്ക് തോന്നി.

ഒന്നും എന്റെ തെറ്റായിരുന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. അയാളെ കണ്ട് സംസാരിച്ചു. ഒന്നും ആരോടും പറയരുതെന്നും മക്കളെ ഓർത്തെങ്കിലും വെറുതേ വിടണമെന്നും അയാൾ എന്നോട് ആവശ്യപ്പെട്ടു. ഒരു അഭിഭാഷ ആവുക എന്നതാണ് എന്റെ ലക്ഷ്യം. ആ ദുരിതകാലം ഞാൻ തരണം ചെയ്തു. പക്ഷേ, ഇനി അങ്ങനെ ഒരു അനുഭവം വേറെ ആർക്കും ഉണ്ടാകരുതെന്നും യുവതി പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button