വനിതാ സിനിമാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷം വച്ച് 3 കോടിയുടെ സഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ വ്യക്തമാക്കി. പട്ടികവിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് രണ്ട് കോടി രൂപ നീക്കിയിരുത്തും. അമച്വര്‍ നാടകമേഖലയ്ക്ക് 3 കോടി. പ്രഫഷണല്‍ നാടകങ്ങള്‍ക്ക് 2 കോടി നൽകുമെന്ന് ധനമന്ത്രി.
കോഴിക്കോട്ട് എം.പി.വീരേന്ദ്രകുമാര്‍ സ്മാരകത്തിന് 5 കോടി. ആറന്മുളയില്‍ സുഗതകുമാരി സ്മാരകത്തിന് 2 കോടി. ഇതിനൊപ്പം തൃശൂർ ശ്രീരാമകൃഷ്ണ മഠത്തിൽ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാൻ 25 ലക്ഷം രൂപയും പട്ടികജാതി വിഭാഗങ്ങളിലെ നവോത്ഥാന നായകർക്ക് സ്മാരകം പണിയാൻ 25 ലക്ഷം രൂപയും വകയിരുത്തി.
വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് തലസ്ഥാനത്ത് ഭവന സമുച്ചയം നിർമ്മിക്കും. ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷൻ തുക 1000 രൂപ വർധിപ്പിക്കും. പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തുമെന്നും ബജറ്റിൽ പറയുന്നു.
സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം 75,000 ൽ നിന്ന് ഒരു ലക്ഷമാക്കും. കശുവണ്ടി തൊഴിലാളികൾക്കു ഗ്രാറ്റുവിറ്റി നൽകാൻ 60 കോടി. കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി.കാർഷികമേഖലയിൽ രണ്ടു ലക്ഷം തൊഴിലവസരം ഉറപ്പാക്കും. കാർഷികേതര മേഖലയിൽ മൂന്നു ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കും.
Also Read: കേരള ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
കാരുണ്യപദ്ധതിയിൽ വയോജനങ്ങൾക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചുനല്‍കും. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി വർധിപ്പിക്കും. ഇത് ഏപ്രിൽ മാസം മുതൽ നൽകി തുടങ്ങും. 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ. ജോലിക്കാവശ്യമായ കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ 2021 ഫെബ്രുവരിയിൽ ആരംഭിക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി പ്രഖ്യാപിച്ചു. 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കുമെന്ന് ധനമന്ത്രി. കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. 8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കും.
Post Your Comments