തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ബജറ്റിൽ നിർദ്ദേശിച്ച നികുതി, ഫീസ് വർദ്ധനവ്, ഇളവുകൾ എന്നിവ പ്രാബല്യത്തിലാകും. 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യദിനം കൂടിയാണ് നാളെ. കഴിഞ്ഞ ബജറ്റിൽ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ച മാറ്റങ്ങളാണ് നാളെ മുതൽ പ്രാബല്യത്തിലാകുക. ഇതോടെ, ഭൂമി പണയം വെച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവ് കൂടും. കൂടാതെ, ചെക്ക് കേസിനും വിവാഹമോചന കേസിനും ഫീസ് ഉയരുന്നതാണ്.
പാട്ട കരാറിന് ന്യായവില അനുസരിച്ചുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിലവിൽ വരുന്നതാണ്. ഇതിനോടൊപ്പം റബ്ബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 180 രൂപയായും ഉയരും. സ്വയം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 12 പൈസയിൽ നിന്നും 15 പൈസയാക്കി ഉയർത്തിയിട്ടുണ്ട്. അതേസമയം, ടൂറിസ്റ്റ് ബസ് നികുതി ആനുപാതികമായി കുറയുന്നതാണ്. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2 ശതമാനം വർദ്ധനവ് ഉണ്ടായിരിക്കും.
Post Your Comments