വാഷിങ്ടൺ : ചൈനയ്ക്ക് വീണ്ടും തിരിച്ചടിയുമായി അമേരിക്ക. ഷവോമി ഉൾപ്പെടെ 11 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്‍റെതാണ് നടപടി. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളാണ് ഷവോമി
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചൈനയ്‌ക്കെതിരെ യുഎസിന്റെ നിർണായക നീക്കം. ചൈനീസ് സൈന്യവുമായി ഈ കമ്പനികൾ ബന്ധം പുലർത്തുന്നുണ്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.
ഷവോമി, ചൈന നാഷണൽ ഓഫ്‌ഷോർ ഓയിൽ കോർപ്പേറഷൻ, ചൈനയിലെ ഏറ്റവും വലിയ ചിപ്പ് മേക്കർ സെമികണ്ടക്ടർ മാനുഫാക്ട്ചറിംഗ് ഇന്റർനാഷണൽ കോർപ്പറേഷൻ എന്നിവ ഉൾപ്പെടെയുള്ള കമ്പനികളെയാണ് അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കൊമാക്, ലോകോംഗ് ടെക്‌നോളജി കോർപ്പറേഷൻ, ഗോവിൻ സെമികണ്ടക്ടർ കോർപ്പറേഷൻ, ഗ്ലോബൽ ടോൺ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി, മൈക്രോ ഫാബ്രിക്കേഷൻ എക്യുപ്‌മെന്റ് എന്നിവയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് പ്രമുഖ കമ്പനികൾ. ഈ കമ്പനികൾ പീപ്പിൾ ലിബറേഷൻ ആർമിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
Post Your Comments