സംസ്ഥാന സര്‍ക്കാരിന്റെ 2021–22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം കഴിഞ്ഞു. ധനമന്ത്രി തോമസ് ഐസക് റെക്കോർഡ് സമയമെടുത്താണ് ബജറ്റ് അവതരണം നടത്തിയത്. ബജറ്റ് അവതരണത്തിലെ
പ്രധാന പ്രഖ്യാപനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
*സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും; നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍
*8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും, 3 ലക്ഷം മറ്റുള്ളവര്‍ക്കും
*സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
*ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും
*വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും
*20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും
*എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കും
*കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; കേരളത്തില്‍ ഇന്റര്‍നെറ്റ് ആരുടേയും കുത്തകയാകില്ല
*കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ
*തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍
*15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും
*നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില ഉയര്‍ത്തി
*കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി
*തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷേമനിധി ഫെബ്രുവരിയില്‍ തുടങ്ങും
*പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി
*കയര്‍മേഖലയ്ക്ക് 112 കോടി വകയിരുത്തി
*കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി
*കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍
*മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 50000 കോടി
*നാളികേരത്തിന്റെ സംഭരണ വില 32 രൂപയായി ഉയര്‍ത്തി
*സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും
*അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ
*കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോര്‍പറേഷന് 5 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടി
*വയനാടിന് കോഫി പാര്‍ക്ക്
*ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കാണ് ഈ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. 20000 പേര്‍ക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും
*ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യുനപക്ഷ ക്ഷേമത്തിന് 42 കോടി
*കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി
*ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു
*ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ
*കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തറക്കല്ലിടും
*ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു
*വയോജനക്ഷേമത്തിന് കാരുണ്യ അറ്റ് ഹോം. 500 വയോജന ക്ലബ്ബുകള്‍. മരുന്ന് വീട്ടിലെത്തും
*കടല്‍ഭിത്തി നിര്‍മ്മാണത്തിന് 150 കോടി.
*മൂന്നാറിലേക്ക് പൈതൃക തീവണ്ടി. തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി
*മത്സ്യത്തൊഴിലാളികള്‍ക്ക് 5000 കോടി
*ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി
Post Your Comments