തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ പേരിനൊപ്പമുള്ള ‘ബാങ്ക് ‘ എന്ന പദം മാറ്റണം എന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വായ്പാ സഹകരണ സംഘങ്ങളിൽനിന്ന് ‘ബാങ്ക് ‘ ഒഴിവാക്കിയാൽ ജനങ്ങൾക്കിടയിൽ സ്ഥാപനങ്ങളുടെ മതിപ്പിനെ ബാധിക്കാനിടയുണ്ട്. ബാങ്കിങ് നിയമം (ഭേദഗതി)-2020 ബിൽ നിയമമാകുന്നതിനുമുമ്പ് സഹകരണ ബാങ്കുകളെ ബാധിക്കുന്ന വിഷയങ്ങളിൽ ഭേദഗതി വേണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
Also related: ബാലപീഡകനും മദ്യം കടത്തു കേസിലെ പ്രതിക്കും സംരക്ഷണം കെസ്ആർടിസിയിൽ നടപടി
സംസ്ഥാനത്തുനിന്നുള്ള പാർലമെന്റ് അംഗങ്ങൾ മുഖാന്തരവും പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ബിൽ നിയമമായ ശേഷമുള്ള ഭാവിനടപടികൾ ചർച്ചചെയ്യാൻ സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
Also related: കോവിഡ് വാക്‌സിൻ വിതരണം : കോണ്‍ഗ്രസ് നേതാക്കളോട് അഭ്യർത്ഥനയുമായി ഭാരത് ബയോടെക് എംഡി
എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ ബിഐ)യുടെ ലൈസൻസില്ലാതെ ബാങ്കിങ് പ്രവർത്തനം നടത്തുന്ന എല്ലാ സഹകരണ സംഘങ്ങളും പേരിനൊപ്പം ചേർത്തിട്ടുള്ള ‘ബാങ്ക്’ എന്ന പദം മാറ്റണമെന്ന് ആർബിഐ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.
Also related: ന്യൂഡില്‍സ് സ്ഥിരമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കുശേഷം കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ‘ബാങ്ക്’ എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ പേരു മാറ്റാനുള്ള നടപടി സ്വീകരിക്കാൻ സഹകരണസംഘം രജിസ്ട്രാറെ റിസർവ് ബാങ്ക് ചുമതലപ്പെടുത്തിയിരുന്നു. ‘ബാങ്ക് ‘ എന്നത് ഒഴിവാക്കുന്നതിലെ ആശങ്ക രജിസ്ട്രാർ പങ്കുവെച്ചതിന്റെ അടിസ്ഥാനത്തില റിസർവ് ബാങ്ക് ഇക്കാര്യം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്.
Also related: കോവിഡ് വാക്‌സിനുകള്‍ക്ക് പൂര്‍ണമായും വൈറസിനെ പ്രതിരോധിക്കാനാകില്ല
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവർത്തിച്ചു വരുന്നത്. ബാങ്കിങ് നിയന്ത്രണ നിയമം ഇത്തരം പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾക്ക് ബാധകമല്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതു കൊണ്ട് നിയമഭേദഗതി കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ബാധിക്കില്ല എന്നാണ് സംസ്ഥാന സഹകരണ വകുപ്പിന്റെ കണക്കുകൂട്ടൽ.
Post Your Comments