
ജനീവ : കോവിഡ് വാക്സിനുകള്‍ക്ക് പൂര്‍ണമായും വൈറസിനെ പ്രതിരോധിക്കാനാകില്ല, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. അതിനാല്‍
കോവിഡിനെതിരെ ലോകം ഈ വര്‍ഷം കൊണ്ട് ആര്‍ജിത പ്രതിരോധം കൈവരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡിനെതിരെ വാക്‌സീനേഷന്‍ വ്യാപകമായി നല്‍കാനായാലും ആര്‍ജിത പ്രതിരോധത്തിന് സമയം വേണ്ടിവരുമെന്നാണ് ശാസ്ത്രസംഘം പറയുന്നത്.
Read Also : കോവിഡ് വാക്‌സിൻ വിതരണം : കോണ്‍ഗ്രസ് നേതാക്കളോട് അഭ്യർത്ഥനയുമായി ഭാരത് ബയോടെക് എംഡി
വാക്‌സീന്‍ നിലവില്‍ വന്നതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയൊരു രോഗവ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാക്‌സീന്‍ ഉണ്ടെന്ന ധൈര്യത്തില്‍ ജാഗ്രത കൈവെടിയരുതെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രധാന ശാസ്ത്രഞ്ജ സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കി.
ഒന്‍പത് കോടിയിലേറെ ആളുകളെ ബാധിച്ചുവെന്നും അതില്‍ തന്നെ രണ്ട് കോടിയിലേറെ പേരുടെ ജീവനെടുത്ത വ്യാധിയാണെന്ന ജാഗ്രത നിരന്തരം കോവിഡിനെതിരെ വേണമെന്നും അവര്‍ വ്യക്തമാക്കി. കൈകള്‍ കഴുകുന്നതും മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരണമെന്നും അവര്‍ വ്യക്തമാക്കി. വൈറസിന്റെ വകഭേദങ്ങളെ കരുതിയിരിക്കാനും ലോകരാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments