തിരുവനന്തപുരം: പോക്സോ കേസിലെ പ്രതി യേയും മദ്യക്കടത്ത് കേസിലെ പ്രതിയെയും അനുമതിയില്ലാതെ തിരിച്ചെടുത്ത നടപടിയിൽ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്ത കാസര്‍ഗോഡ് ഡിപ്പോയിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റായ ഹരീഷ്, എസ് മുരളി, വിദേശ മദ്യം കടത്തിയകേസില്‍ സസ്പെന്‍ഡ് ചെയ്ത പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍, കണ്ടക്ടര്‍, കഴിഞ്ഞ ഒക്ടോബര്‍ 12 ന്‌സസ്പെന്‍ഡ് ചെയ്ത അഞ്ച് മെക്കാനിക്കല്‍ വിഭാഗംജീവനക്കാര്‍ എന്നിവരെയാണ് സിഎംഡിയുടെ അനുമതിയില്ലാതെ വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചെടുത്തത്.
Also related: ഒന്ന് എല്ലാവരും ശ്രദ്ധിക്കണേ,കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ബാലതാരം മീനാക്ഷി
വിവാദ നടപടിക്ക് പിന്നാലെ ഇപ്പോൾ വിജിലന്‍സ് ഡയറക്ടര്‍ പി.എം ഷറഫ് മുഹമ്മദിനാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്. 2020 ഒക്ടോബര്‍ 12 ന് സിഎംഡിയുടെ അനുമതിയില്ലാതെ അഞ്ച് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെയും വിജിലന്‍സ് ഡയറക്ടര്‍ സർവീസിൽ തിരിച്ചെടുത്തിരുന്നു.
Also related: ഒച്ച ഉണ്ടാക്കുന്നത് എതിര്‍ത്ത 20കാരനെ യുവാക്കള്‍ കുത്തിക്കൊന്നു
രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്.
Post Your Comments