ന്യൂഡല്‍ഹി : ജനപ്രിയ വെബ്‌സീരിസ് പ്രചോദനമാക്കി തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തി കുടുംബത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച യുവാക്കളായ ബന്ധുക്കള്‍ പിടിയില്‍. 22 വയസുകാരായ നദീം, അഫ്താബ് എന്നിവരാണ് അറസ്റ്റിലായത്. ജനപ്രിയ വെബ്‌സീരിസ് ‘ബ്രെത്ത് ഇന്‍ടു ദി ഷാഡോസ്’ കണ്ടാണ് യുവാക്കള്‍ തട്ടിക്കൊണ്ടു പോകല്‍ നാടകം ആവിഷ്‌ക്കരിച്ചത്.
തട്ടിക്കൊണ്ടു പോയ ആളെ വിട്ടു കിട്ടണമെങ്കില്‍ രണ്ട് ലക്ഷം രൂപ മോചന ദ്രവ്യം തരണം എന്നായിരുന്നു ഇരുവരുടേയും ആവശ്യം. പ്രതികള്‍ സംഭവ ദിവസം ഒരു സ്ത്രീയുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തിരുന്നു. തന്റെ മരുമകനായ നദീമിനെ ഒരാള്‍ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നുവെന്ന് കാണിച്ച് അഫ്താബിന്റെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. നദിം നിരന്തരം ഒരു പെണ്‍ സുഹൃത്തുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി.
പെണ്‍ സുഹൃത്തില്‍ നിന്ന് നദീമിനൊപ്പം അഫ്താബുമുണ്ടെന്ന് പൊലീസിന് വ്യക്തമായി. നദീമിനൊപ്പം അഫ്താബിനേയും കാണാനില്ലെന്ന് വ്യക്തമാക്കി അഫ്താബിന്റെ പിതാവ് വീണ്ടും പൊലീസിനെ സമീപിച്ചതോടെ സംഭവത്തില്‍ പൊലീസിന് വ്യക്തതയായി. പ്രതികള്‍ ഫോണ്‍ തട്ടിയെടുത്ത സ്ത്രീയും പൊലീസില്‍ ഇതേക്കുറിച്ച് ഈ സമയത്ത് തന്നെ പരാതിയുമായി എത്തി.
സ്ത്രീ നല്‍കിയ സൂചന അനുസരിച്ച് ആ സ്ഥലത്തേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നദീമിനെയും അഫ്താബിനേയും കണ്ടെത്തി. ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് മദ്യം കഴിക്കാന്‍ പിതാവ് അനുവദിക്കാത്തതും അധിക പണം നല്‍കാന്‍ തയ്യാറാകാത്തതിനാലും നദീം അഫ്താബുമായി ചേര്‍ന്ന് തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തിയതാണെന്ന വസ്തുത പുറത്ത് വന്നത്.
Post Your Comments