കൊച്ചി: ലോക് ഡൗണിന് ശേഷം വിമാന സർവീസുകൾ പുനരാരംഭിച്ച ശേഷം രാജ്യത്തേക്ക് വൻതോതിൽ കളളക്കടത്ത് സ്വർണ്ണം എത്തുന്നതായി റിപ്പോർട്ട്. വർഷം ഇന്ത്യയിലേക്ക് 200 മുതൽ 250 ടൺ വരെ സ്വർണ്ണമാണ് വിമാനം വഴിയുള്ള കളളക്കടത്തിലൂടെ രാജ്യത്ത് ഒരു വർഷം എത്തിക്കൊണ്ടിരുന്നത്. എന്നാൽ ലോക് ഡൗൺപ്രഖ്യാപിച്ച് വിമാനസർ സർവീസുകൾ നിർത്തിവെച്ചപ്പോൾ ഇതിന് കുറവ് നേരിട്ടിരുന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ സ്വർണ്ണക്കടത്ത് സംഘങ്ങളും സജീവമായിട്ടുണ്ട്.ഒരു കിലോ സ്വർണ്ണം കടത്തിയാൽ 7 ലക്ഷം വരെ രൂപ പ്രതിഫലം നൽകിയാണ് സ്വർണ്ണക്കടത്തിലേക്ക് സംഘം ആളുകളെ എത്തിക്കുന്നത്.
Also related: യുഡിഎഫ് പ്രകടനപത്രിയിലേക്ക് പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ അയക്കാം, പ്രകടനപത്രിക ജനകീയമാക്കാൻ യുഡിഎഫ്
സ്വർണ്ണക്കടത്ത് തടയാൻ ഫലപ്രദമായ മാർഗ്ഗം ഇറക്കുമതി തീരുവ എടുത്ത് കളയുക എന്നത് മാത്രമാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്യുവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ എസ് അബ്ദുൾ നാസർ പറയുന്നു. നിലവിൽ ഇറക്ക് മതി തീരുവ 12.5 ശതമാനമാണ്. ജി എസ്ടി ചേർത്താൽ ഇത് 15.5 ശതമാനമാകും. സാധാരണ കടത്തിന് പിടിക്കപ്പെടുന്നയാൾ ഈ 15.5 ശതമാനം നികുതി അടച്ച് രക്ഷപെടുകയാണ് പതിവ്.
Also related: 70 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷ
അതേ സമയം സ്വർണ്ണത്തിൻ്റെ വാർഷിക ഇറക്കുമതിയിൽ വൻ ഇടിവാണ് ഉണ്ടായത്.ഈ നടപ്പ് സാമ്പത്തിക വർഷം വെറും 221 ടൺ മാത്രമാണ് ഇറക്ക് മതി ചെയ്യാനായത്. സാമ്പത്തിക വർഷം പൂർത്തിയാവുമ്പോൾ 500 ടൺ പോലും കടക്കില്ല എന്നാണ് വിലയിരുത്തൽ. ശരാശരി 800- 900 ടൺ വരെയാണ് വാർഷിക ഇറക്കുമതി. കഴിഞ്ഞ സാമ്പത്തിെവർഷം ഇത് 718 ടൺ ആയിരുന്നു.
Post Your Comments