Latest NewsNewsIndia

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് എട്ടിൻ്റെ പണി, കർഷക സംഘടനകൾക്ക് സുപ്രിം കോടതിയുടെ നോട്ടീസ്

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും കേന്ദ്രം സമർപ്പിച്ച ഹർജിയിൽ പറയുന്നു

ഡൽഹി: റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയായ ട്രാക്ടർ പരേഡിനെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രിം കോടതി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും തരത്തിൽ തടസം സൃഷ്ടിക്കാനുള്ള ഏതൊരു നീക്കവും രാജ്യത്തിന് അപമാനം ഉണ്ടാക്കുമെന്ന് ഡൽഹി പോലീസ് മുഖേനെ സുപ്രിം കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Also related: വാക്സിൻ ഏതെന് സംസ്ഥാനങ്ങൾക്കോ വ്യക്തികൾക്കോ തെരെഞ്ഞെടുക്കാൻ സാധിക്കില്ല, കോവിൻ ആപ്പ് വഴി 1 കോടി രജിസ്ട്രേഷൻ കഴിഞ്ഞു

കേന്ദ്ര സർക്കാറിൻ്റെ അപേക്ഷയിന്മേൽ നോട്ടീസ് പുറപ്പെടുവിച്ചതായും അത് സമരം ചെയ്യുന്ന കർഷക നേതാക്കൾക്ക് അയച്ച് കൊടുക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും കേന്ദ്രം സമർപ്പിച്ച ഹർജിയിൽ പറയുന്നു.

Also related: കെ ഫോൺ ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള മേഖല

സമരക്കാർ നടത്തുന്ന സമാന്തര ട്രാക്ടർ റാലി റിപ്പബ്ലിക് ദിനാഘോഷങ്ങളെ ബാധിക്കുമെന്നും അത് വലിയ ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും  കേന്ദ്രം സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. റിപ്പബ്ലിക് ദിനത്തിൽ ഏതൊരു വിധത്തിലുള്ള പ്രതിഷേധ സമരങ്ങളും തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button