ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷകർ. ഇതിനോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തില്‍ ഹരിയാനയില്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും ബി.ജെ.പി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ ഹരിയാനയില്‍ വ്യാപകമായ റാലികളും ട്രാക്ടര്‍ പരേഡും നടത്താനാണ് തീരുമാനമെന്നും സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ വിശദമാക്കി.
അതേസമയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും അടുത്ത മാസം സ്വാതന്ത്ര്യദിനവും കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഡല്‍ഹിയിലും ചെങ്കോട്ടയിലും സുരക്ഷാ സംവിധാനങ്ങൾ വര്‍ധിപ്പിച്ചിട്ടുണ്ട്. കര്‍ഷകരുടെ പ്രതിഷേധ സമരം നടക്കുന്ന ജന്തര്‍ മന്ദിറിൽ ദിവസേന രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ 200 പേര്‍ക്ക് പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ പോലീസ് അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments