ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന് എതിരല്ലെന്നും എന്നാല്‍ റോഡ് ഉപരോധം അനിശ്ചിതമായി നീളുന്നത് ശരിയല്ലെന്നും ഇത് അവസാനിപ്പിക്കേണ്ടതാണെന്നും ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
‘കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ അനിശ്ചിതകാലത്തേക്ക് റോഡ് ഉപരോധിക്കാന്‍ കഴിയില്ല. റോഡുകളില്‍ ഗതാഗതം തടയപ്പെടരുത്. ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള അവകാശമുണ്ട്. അത് തടയാന്‍ കഴിയില്ല’ സുപ്രീം കോടതിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ കര്‍ഷക സംഘടനകളോട് മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഡിസംബര്‍ ഏഴിന് ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കും.മോണിക്ക അഗര്‍വാളാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
പ്രതിഷേധത്തിന്റെ ഭാഗമായുള്ള റോഡ് ഉപരോധം മൂലം ദിവസേനയുള്ള യാത്രയില്‍ കാലതാമസം നേരിടുന്നുവെന്ന് പരാതിക്കാരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്ഷകരെന്ന വ്യാജേന ഇടനിലക്കാരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിക്കുന്നത്. കാര്‍ഷിക നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഗുണപ്രദമായതിനാൽ കേന്ദ്രം റദ്ദാക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം കർഷക സമരത്തിന്റെ മറവിൽ പല അതിക്രമങ്ങളും നടക്കുന്നതായാണ് റിപ്പോർട്ട്.
Post Your Comments