ന്യൂഡല്‍ഹി: കര്‍ഷക നിയമം പിന്‍വലിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഒരുവര്‍ഷമായി സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം അവസാനിപ്പിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
Read Also : ഗസ്റ്റ് അധ്യാപക നിയമനം: നാളെ ഇന്റര്‍വ്യൂ
ആവശ്യങ്ങള്‍ അംഗീകരിച്ചെന്നുള്ള ഉറപ്പ് രേഖാമൂലം സര്‍ക്കാര്‍ നല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന നേതാവ് ഗുര്‍ണം സിംഗ് ചരുണി, ഓള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് അശോക് ധാവ്ലെ എന്നിവര്‍ പറഞ്ഞു. കര്‍ഷക സമരക്കാര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.
താങ്ങുവില സംബന്ധിച്ച കര്‍ഷകരുടെ ആവശ്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നും കര്‍ഷക സംഘനകളുടമായി ചര്‍ച്ച നടത്താതെ വൈദ്യുതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കി. സമരത്തിനിടെ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണം. അതേസമയം ലംഖിംപൂര്‍ ഖേരി സംഭവത്തില്‍ നിയമപരമായ നടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments