നന്ദിയോട്: കഞ്ചാവ് ചെടി കൃഷി നടത്തിയ നന്ദിയോട് പഞ്ചായത്ത് പാലുവള്ളി വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിനെ കഞ്ചാവുമായി പിടികൂടി. നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലോട് പാലുവള്ളി എന്ന സ്ഥലത്തു നടത്തിയ പരിശോധനയില്‍ പാലുവള്ളി ഏറെപേരയം തടത്തരികത് വീട്ടില്‍ കൃഷ്ണന്‍ കുട്ടിയെ കഞ്ചാവ് കൈവശം വച്ച കുറ്റത്തിനും ഇയാളുടെ വീട്ടുപുരയിടത്തില്‍ കഞ്ചാവ്‌ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിച്ച കുറ്റത്തിനും കേസെടുത്തു.
Read Also: ഒടുവിൽ സിദ്ദീഖ് കാപ്പനെ കയ്യൊഴിഞ്ഞ് സംസ്ഥാന സർക്കാർ
എന്നാൽ നന്ദിയോട് ഗ്രാമ പഞ്ചായത്ത് പാലുവള്ളി വാര്‍ഡ് മെമ്പര്‍ പുഷ്‌കലയുടെ ഭര്‍ത്താവ് ആണ് പിടിയിലായ കൃഷ്ണന്‍ കുട്ടി. വീട്ടുപുരയിടത്തില്‍ നിന്നും വിവിധ വലിപ്പത്തില്‍ ഉള്ള 9 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. നെടുമങ്ങാട്‌എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നെടുമങ്ങാട് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.വിനോദ്കുമാറിനോടൊപ്പം എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറും റേഞ്ച് ഓഫീസിലെയും സര്‍ക്കിള്‍ ഓഫീസിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Post Your Comments