മലപ്പുറം: എടപ്പാളിൽ പത്തുവയസ്സുകാരിയായ ബാലികയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമായ രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ സ്വദേശിയായ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വട്ടംകുളത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമാണ് രാഘവന്.
ഞായറാഴ്ച രാവിലെ ആക്രി സാധനങ്ങള്ഡ ശേഖരിക്കുന്നതിനിടിയിലാണ് പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്.കുട്ടിയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രാഘവന്റെ കെട്ടിടത്തോട് ചേര്‍ന്ന് ആക്രിസാധനങ്ങള്ശേഖരിക്കുന്നതിനിടെ രാഘവന് ഇവരെ തടയുകയും പത്തുവയസ്സുകാരിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്.
Post Your Comments