KeralaLatest News

പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ട സിപിഎം നേതാവിനെ പിന്തുണച്ച് ക്യാമ്പിലുള്ളവർ

ആലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ട സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ പരാതിയില്ലെന്ന് ക്യാമ്പിലുള്ളവർ. ഓമനക്കുട്ടന്‍ പിരിവ് നടത്തിയതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും ക്യാമ്പിലേക്ക് സാധനങ്ങൾ വാങ്ങാനായിരുന്നു പണം പിരിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു. സാധനങ്ങള്‍ ക്യാംപിലേക്ക് കൊണ്ടുവന്നതിന്റെ വാഹനക്കൂലിയാണ് പിരിച്ചത്. കയ്യില്‍ നിന്ന് കാശ് എടുത്താണ് വാഹനത്തിന് പൈസ കൊടുക്കുന്നതെന്നും അംഗങ്ങൾ പറയുന്നു.

Read also: മിണ്ടാതെ അവിടെ ഇരുന്നോ നിങ്ങടെയൊരു വാദം; പണപ്പിരിവിനെ ന്യായീകരിച്ചയാളെ വിരട്ടി ജി. സുധാകരൻ

ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതും വൈദ്യുതി ബില്‍ അടയ്ക്കുന്നതും ക്യാംപിലുള്ളവര്‍ സഹകരിച്ചാണെന്ന് ആരോപണ വിധേയനായ ഓമനക്കുട്ടന്‍ പറയുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. വാര്‍ത്തയും വീഡിയോയും പുറത്തുവന്നതിനു പിന്നാലെ സിപിഎം ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button