പാലക്കാട്: ജയ് ശ്രീറാം നഗരസഭക്ക് മുകളില്‍ ജയ് ശ്രീറാം ഫ്ലക്‌സ് ഉയര്‍ത്തിയതിന് പിന്നാലെ ഗാന്ധി പ്രതിമയെ ബി ജെ പി കൊടി കൊണ്ട് പുതപ്പിച്ചത് വിവാദമാകുന്നു. രാഷ്ട്രപിതാവിനെ ബിജെപി അപമാനിച്ചു എന്നാരോപിച്ച് കോൺഗ്രസും സിപിഎമ്മും സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്പാലക്കാട് നഗരസഭ വളപ്പിലെ രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയുടെ കഴുത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്.
Also related: കുമ്പസരിച്ചാൽ ബ്ലാക്‌മെയ്‌ലിങും ലൈംഗിക പീഡനവും; വൈദികനെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം വേണമെന്ന് യാക്കോബായ വനിതകള്‍
ഇന്ന് രാവിലെയാണ് ഗാന്ധി പ്രതിമക്ക് മുകളില്‍ ബി ജെ പിയുടെ കൊടി കെട്ടിയ വിവരം നഗരസഭാ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കൊടി നീക്കം ചെയ്തു.
Also related: മലയാളി പ്രവാസി ഉൾപ്പെടെ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
ഈ സംഭവത്തിൽ ബിജെപി നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രതിഷേധമുയരുന്നുണ്ട്.സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം സൃഷ്ടിക്കാനാണ് ഇത്തരം പ്രവൃത്തികളിലൂടെ ബി ജെ പി ശ്രമിക്കുന്നതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു.
Post Your Comments