Latest NewsNewsIndia

മുഹമ്മദ് അലി ജിന്നയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്ത സംഭവം: അഖിലേഷ് യാദവിനെ രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന് താലിബാൻ മനോഭാവമാണ് അഖിലേഷിന്റേതെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായി പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ താരതമ്യം ചെയ്ത സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷിന്റേത് താലിബാൻ മനോഭാവമാണെന്നും ജിന്നയെ പ്രകീർത്തിച്ച അഖിലേഷ് യാദവ് പെതാുസമൂഹത്തോട് മാപ്പ് പറയണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മഹാത്മാ ഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു എന്നിവർക്കൊപ്പം മുഹമ്മദ് അലി ജിന്നയെയും അഖിലേഷ് യാദവ് താരതമ്യം ചെയ്യുകയായിരുന്നു. ഒരേ സർവ്വകലാശാലയിൽ പഠിച്ച നാല് പേരും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോരാടിയത് എന്നാണ് അഖിലേഷ് പറഞ്ഞത്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന് താലിബാൻ മനോഭാവമാണ് അഖിലേഷിന്റേതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ചൂടുവെള്ളമാണോ തണുത്ത വെള്ളമാണോ തലമുടിയ്ക്ക് നല്ലത്?: അറിയാം ഇക്കാര്യങ്ങൾ

രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് സർദാർ വല്ലഭഭായ് പട്ടേലെന്നും അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രയത്‌നിക്കുന്നത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രസ്താവനയെ തുടർന്ന് അഖിലേഷ് യാദവിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അഖിലേഷ് യാദവ് ചരിത്രം വായിക്കണമെന്നും ഇന്ത്യയെ വിഭജിക്കാനും ഹിന്ദുക്കളെ കൊന്നൊടുക്കാനും മുന്നിൽ നിന്നയാളാണ് ജിന്നയെന്നും രാജ്യസഭാ എംപി ബ്രിജ്‌ലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button