കുമ്പസാരരഹസ്യം ഉപയോഗിച്ച് കൊണ്ട് വൈദികന്മാർ ബ്ലാക്‌മെയ്‌ലിങും ലൈംഗിക പീഡനവും നടത്തുന്നതിനാൽ കുമ്പസരിക്കാനായി വൈദികരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടു യാക്കോബായ സ്‌ത്രീകള്‍ സുപ്രീം കോടതിയില്‍. കുമ്പസാരരഹസ്യം ബ്ലാക്‌മെയ്‌ലിങിനും ലൈംഗിക പീഡനങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്കു മുന്നില്‍ കുമ്പസരിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്നും ഇതിനൊരു മാറ്റം വേണമെന്നും ഇവർ ഹർജിയിൽ വ്യക്തമാക്കി.
Also Read: സൗദിക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വിസുകള്‍ ഇന്ന് വൈകീട്ട് മുതൽ
എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനി മാത്യു എന്നിവരാണു നിര്‍ബന്ധിത കുമ്പസാരത്തിനെതിരേ റിട്ട് ഹര്‍ജി ഫയല്‍ ചെയ്‌തത്.
കുമ്പസാരവിഷയം സുപ്രീം കോടതി വിശദമായി കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. നിര്‍ബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന വിഷയങ്ങള്‍ വ്യക്‌തിപരവും ഒറ്റപ്പെട്ടതും ആകാമെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു.
Post Your Comments