മനാമ: ഭാര്യയുടെയും മകളുടെയും മുമ്പില്‍ വെച്ച് പ്രവാസിയെ ആക്രമിച്ച സ്വദേശി യുവാവിന് ബഹ്റൈനില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നു. ജൂലൈയില്‍ അമ് വജിലാണ് കേസിനാസ്പദമായ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
പ്രവാസിയുടെ മകള്‍ പൂച്ചയെ തൊഴിക്കുന്നതായി കണ്ടെന്ന് ആരോപിച്ച് 38കാരനായ ബഹ്റൈന്‍ സ്വദേശി കുട്ടിയെ ഭീഷണിപ്പെടുത്തുകയും 45കാരനായ ഈജിപ്ത് സ്വദേശിയെയും ഭാര്യയെയും അധിക്ഷേപിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് ഇയാള്‍ പ്രവാസിയെ, ഭാര്യയുടെയും മകളുടെയും മുമ്പില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു ഉണ്ടായത്. പ്രവാസിയെ നിലത്തേക്ക് തള്ളിയിട്ടശേഷം ദേഹത്ത് കയറിയിരുന്ന് ആക്രമണം തുടരുകയായിരുന്നു ഉണ്ടായത്.
Post Your Comments