
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിച്ച അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് മർദ്ദിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി സെക്രട്ടറിയേറ്റിലെ ഇടത് സംഘടന രംഗത്ത് എത്തിയിരിക്കുന്നു. സ്വര്‍ണ്ണകടത്തു കേസില്‍ അസി.പ്രോട്ടോകോള്‍ ഓഫീസർ ഹരികൃഷ്ണന്‍റെ മൊഴി രേഖപ്പെടുന്നതിനിടെ കസ്റ്റംസ് അസി.കമ്മീഷണർ ലാലു ഭീഷണിപ്പെടുത്തുകയും അസഭ്യപറയുകയും ചെയ്തതെന്നാണ് പരാതി നൽകിയിരിക്കുന്നത്. പേപ്പർ വെയിറ്റ് എറിഞ്ഞും ഭീഷണിപ്പെടുത്തിയും നിരപരാധിയെ കുറ്റക്കാരാക്കാൻ ശ്രമിക്കുന്നുവെന്നാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ആരോപണം ഉയർന്നു. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അസോസിയേഷന്‍ പരാതി കൊടുത്തു.
Post Your Comments