Latest NewsNewsIndia

രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് 40 കാരനായ അച്ഛന്‍

സേലം: കുടുംബവഴക്കിന് പിന്നാലെ രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് 40 കാരനായ അച്ഛന്‍. തമിഴ്‌നാട്ടിലെ സേലത്തിന് സമീപത്തം ഗംഗാവള്ളിയിലെ കൃഷ്ണപുരത്താണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ദിവസ വേതന ജോലിക്കാരനായ എം അശോക് കുമാറാണ് ഭാര്യ തവമണിയേയും മക്കളേയും വാക്കേറ്റത്തിനിടെ അരിവാളിന് വെട്ടിയത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 38 കാരി തവമണിയും 10 വയസ് പ്രായമുള്ള അരുള്‍ കുമാരിയും ചികിത്സയില്‍ തുടരുകയാണ്. ദമ്പതികളുടെ 13 വയസ് പ്രായമുള്ള വിദ്യാധാരണി, 5 വയസ് പ്രായമുള്ള അരുള്‍ പ്രകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം അട്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. രാവിലെ ഇവരുടെ വീട്ടിലെത്തിയ അശോക് കുമാറിന്റെ ബന്ധുക്കളാണ് തവമണിയും മക്കളും രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

Read Also: മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയെ വളച്ചെടുത്തു : വിവാഹ വാഗ്ദാനം നൽകി വിരുതൻ കവർന്നത് 85,000 രൂപ

ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ പൊലീസ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ കേസ് എടുത്തതായുമാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇയാളും ഭാര്യയും തമ്മില്‍ പതിവായി കലഹിച്ചിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button