കൊച്ചി: വിദേശത്തു നിന്നും വീട്ടുകാരുമായി ചേർന്ന് ഓണം ആഘോഷിക്കാൻ എത്തുന്നവരുടെ തിരക്കാണ് ഇപ്പോൾ വിമാനത്താവളത്തിൽ. വീട്ടുകാർക്ക് ഓണ സമ്മാനമായി സ്വർണ്ണ മിക്സിയുമായി എത്തിയ പ്രവാസി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് കസ്റ്റംസ് പിടിയിലായത്.
ഈ മാസം 20നാണ് കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ചെക്ക് ഇന്‍ ബാഗിന്റെ എക്‌സ്‌റേ പരിശോധനയില്‍ പുതിയ മിക്‌സി കണ്ടെത്തിയ കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ നാട്ടില്‍ നിന്ന് വാങ്ങാന്‍ സമയമില്ലാത്തതിനാല്‍ കുവൈറ്റില്‍ നിന്നും വീട്ടിലേക്ക് ഓണ സമ്മാനമായി കൊണ്ടു വന്നതാണെന്നു മുഹമ്മദ് പറഞ്ഞു.
സീല്‍ പൊട്ടിക്കാത്ത മിക്‌സി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കസ്റ്റംസ് കൗണ്ടറില്‍ ബഹളമുണ്ടാക്കുകയും പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ബോധപൂര്‍വം ദ്രോഹിക്കുകയാണെന്നു ആരോപിക്കുകയും ചെയ്തിരുന്നു.
മുഹമ്മദിനെ അന്ന് പോകാന്‍ അനുവദിച്ചെങ്കിലും മിക്‌സി തിരികെ നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം മിക്‌സി തുറന്ന് നടത്തിയ പരിശോധനയിൽ കസ്റ്റംസ് സ്വർണം കണ്ടെത്തുകയായിരുന്നു. 423 ഗ്രാം സ്വര്‍ണമാണ് ചെമ്പുകമ്പിയായി തോന്നിപ്പിക്കുന്ന തരത്തിൽ ഒളിപ്പിച്ചു കടത്തിയത്. മുഹമ്മദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments